കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെയും കുട്ടനാട് സൗത്ത് യൂണിയന്റെയുംസംയുക്താഭിമുഖ്യത്തിൽ 25ന് ആരംഭിക്കുന്ന ശിവഗിരിതീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് പീതാംബരദീക്ഷ നൽകി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ്ശാന്തി സ്വാഗതം പറഞ്ഞു. സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് യൂണിയൻ വൈസ് ചെയർമാൻ എൻ മോഹൻദാസ് തീർത്ഥാടന സന്ദേശം നൽകി. സ്വാമി അസ്പർശാനന്ദ പദയാത്ര അംഗങ്ങൾക്ക് പീതാംബരദീക്ഷ നൽകി .സൗത്ത് യൂണിയൻ ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് കുട്ടനാട് യൂണിയൻ എക്‌സി. കമ്മറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്,വി.പി.സുജീന്ദ്രബാബു, ഫിനാൻസ് കമ്മറ്റി ചെയർമാൻ അഡ്വ. എസ്.അജേഷ്‌കുമാർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ടി.എസ്. പ്രദീപ്കുമാർ,കൺവീനർ കെ.കെ.പൊന്നപ്പൻ സ്വീകരണ കമ്മറ്റി ചെയർമാൻ പി.ബി ദിലീപ് തുടങ്ങിയവർ സംസാരിച്ചുപദയാത്ര കോ ഓഡിനേറ്റർ എം.പി പ്രമോദ് നന്ദി പറഞ്ഞു