കുട്ടനാട് : എസ് എൻ ഡി പി യോഗം 5ാം നമ്പർ പുളിങ്കുന്ന് ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിലെ രണ്ടാമത് പ്രതിഷ്ഠാമഹോത്സവം ഇന്നു മുതൽ 22 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി ശില്പ സദാശിവൻ മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകിട്ട് 6ന് മാളേയ്ക്കൽ കാണിക്ക മണ്ഡപത്തിൽ നിന്ന് ദേശതാലപ്പൊലി കുട്ടനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗം ടി.എസ്.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. 22 ന് രാവിലെ 11.30ന് കോട്ടയം ഗുരുനാരായണ സേവാ നികേതൻ അംഗംടി.എസ്.രാജേന്ദ്രപ്രസാദ് പ്രഭാഷണം നടത്തും. തുടർന്ന്മഹാപ്രസാദമൂട്ട്. വൈകിട്ട് 7.30ന് ചങ്ങനാശ്ശേരി ശ്രിനാരായണഭജൻസ് അവതരിപ്പിക്കുന്ന ഭക്തി നാമജപലയം ശാഖ സെക്രട്ടറി സജീവ്, പ്രസിഡന്റ് ഡി.സനൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. .