മാവേലിക്കര: കേരള സർക്കാർ ട്രെയിനിംഗ് വിഭാഗമായ അസാപ്പിൽ നിന്നും കേക്ക് മേക്കിംഗ്, ബേക്കിംഗ് ഷീ സ്‌കിൽ എന്ന പദ്ധതിയിലൂടെ പൂർത്തിയാക്കിയ വനിതകളുടെ കൂട്ടായ്മയുടെ ഷീബേക്ക്സ് എന്ന സംരംഭം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിന് മുന്നിലുള്ള സ്റ്റാളിൽ പ്രവർത്തനം ആരംഭിച്ചു. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രാസാദ് ബി.ഡി.ഒ ജ്യോതിലക്ഷ്മിയ്ക്ക് കേക്ക് നൽകി നിർവഹിച്ചു. അസാപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ ശന്തനു പ്രദീപ്, അസാപ് പ്രോഗ്രാം മാനേജർ പാർവതി.ജെ എന്നിവർ സംസാരിച്ചു. റെഡ് വെൽവെറ്റ്, വൈറ്റ് ആൻഡ് ബ്ലാക്ക് ഫോറസ്റ്റ്, ട്രഫ്ൾ, വാൻചോ, പ്ലം കേക്ക് മുതൽ കുക്കീസ്, മലബാർ ജ്യൂസുകൾ മറ്റ് ബേക്കറി ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയുമാണ് സ്റ്റാളിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 29 വരെയാണ് സ്റ്റാളിന്റെ പ്രവർത്തനം.