ആലപ്പുഴ:വൃത്തിഹീനമായ നിലയിൽ പ്രവർത്തിക്കുന്ന നായവളർത്തൽ കേന്ദ്രം അടച്ചു പൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മതലവടി പഞ്ചായത്തില 15- ാം വാർഡിൽ പ്രവർത്തിക്കുന്ന നായ വളർത്തൽ കേന്ദ്രം അടച്ചുപൂട്ടാനാണ് ലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എൻജിനീയർക്കും തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്.
പരാതിക്കാരനായ പി.കെ.വർഗീസിന്റെ വസ്തുവിനോട് ചേർന്ന് നടത്തുന്ന നായവളർത്തൽ-വിൽപ്പന കേന്ദ്രത്തിന് ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്.