എടത്വാ: തലവടി ചർച്ചവേദിയുടെ പുസ്തക പ്രകാശനവും പൊതുസമ്മേളനവും ഇന്ന് ഉച്ചയ്ക്ക് 2ന് പനയന്നൂർകാവ് ആഡിറ്റോറിയത്തിൽ നടക്കും. തലവടി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 18 വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രളയം 2018 എന്ന പുസ്തകവും, മുൻ അധ്യാപകനും പൊതുപ്രവർത്തകനുമായ പി.വി രവീന്ദ്രനാഥിനെക്കുറിച്ച് എം.ജി കൊച്ചുമോൻ, ആർ. മോഹനൻ എന്നിവർ എഴുതിയ നന്മകൾ പൂക്കുന്ന പൂമരം എന്ന പുസ്തകവും പ്രകാശനം ചെയ്യും.
പൊതുസമ്മേളനം ഷാനിമോൾ ഉസ്മാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം.ജി കൊച്ചുമോൻ അദ്ധ്യക്ഷത വഹിക്കും. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹന്നാൻ പ്രഥമൻ മെത്രാപ്പൊലീത്ത പുസ്തക പ്രകാശനം നിർവ്വഹിക്കും.