ആലപ്പുഴ:ജില്ലാ പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല കേരളോത്സവം ഇന്ന് മുതൽ 22 വരെ പട്ടണക്കാട് ബ്ലോക്കിനു കീഴിലുള്ള വിവിധ ഭാഗങ്ങളിൽ നടക്കും. യുവജനക്ഷേമ ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് അതിജീവനത്തിന്റെ കളിയരങ്ങുകൾ എന്ന പേരിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്നിന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിൽ മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.