ആറ് പേർക്ക് പരിക്ക്
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. എ.ബി.വി.പി പ്രവർത്തകരായ സുജിത്ത് വീയപുരം, ശ്രീരാജ്, അഖിൽ, രാഹുൽ, എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാൻ നവീൻ, ഒന്നാം വർഷ വിദ്യാർത്ഥി ആദിൽ എന്നിവർക്കാണ് പരിക്കേറ്റത്.
എ.ബി.വി.പി സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്തിന്റെ ഭാഗമായി പ്രകടനമായി എത്തിയ എ.ബി.വി.പി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.