ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. 27ന് ആറാട്ടോടെ സമാപിക്കും. വൈകിട്ട് 7.15ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് . രാവിലെ 4.45ന് അഭിഷേകം, പന്തീരടിപൂജ, ശ്രീബലി,നവകം,കലശം,ചന്ദനം ചാർത്ത്, ഉച്ചക്ക് 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 5ന് ഗണപതിപൂജ, പ്രസാദശുദ്ധി, 5.15ന് ദേവീസ്തുതി ഗീതങ്ങൾ, രാത്രി 8.30ന് ഗാനമേള, 9.10ന് വിളക്കെഴുന്നള്ളിപ്പ്. നാളെ രാവിലെ 10ന് പ്രഭാഷണം, രാത്രി 7ന് ദേശതാലം, 22ന് വൈകിട്ട് 5ന് ചുറ്റുവിളക്ക് സമർപ്പണം, 5.30ന് സ്‌പെഷ്യൽ പഞ്ചാരിമേളം, 6.30ന് താലപ്പൊലി, 7ന് സംഗീത സദസ്, 9.30ന് ഗാനമേള, 23ന് വൈകിട്ട് 6.30ന് മതസൗഹാർദ ദീപക്കാഴ്ച, രാത്രി 8.30ന് ഗാനമേള, 24ന് രാത്രി 8ന് ഗാനമേള, 25ന് രാത്രി 8ന് കോമഡി ഷോ, 26ന് രാവിലെ 10ന് നാദസ്വരക്കച്ചേരി, രാത്രി 8ന് മെഗാഷോ, 12ന് പള്ളിവേട്ട,27ന് ഉച്ചക്ക് 12ന് ആറാട്ട്‌സദ്യ, വൈകിട്ട് 3ന് ആറാട്ട് പുറപ്പാട്, 4ന് ഓട്ടൻതുള്ളൽ, രാത്രി 7.30ന് ഭക്തിഗാനസുധ, 9ന് സംഗീതനൃത്തനാടകം.