ചേർത്തല:പുരോഗമന കലാസാഹിത്യ സംഘം കഞ്ഞിക്കുഴി ഏരിയ സമ്മേളനം 22,23 തിയതികളിൽ അരീപ്പറമ്പിൽ നടക്കും.22ന് രാവിലെ 10ന് ആലതുഴ എസ്.ഡി.കോളേജ് മലയാള വിഭാഗം മേധാവിഡോ.എസ്.അജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജി.ദുർഗാദാസ് അദ്ധ്യക്ഷത വഹിക്കും.പി.കെ.ഷാജി മുഖ്യപ്രഭാഷണം നടത്തും.11ന് പ്രതിനിധി സമ്മേളനത്തിൽ ബോബിൻ പാലിയത്ത് അദ്ധ്യക്ഷത വഹിക്കും.23ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക സദസ് ഫാ.ഡോ.മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്യും.എൻ.ടി.ഭദ്രൻ അദ്ധ്യക്ഷത വഹിക്കും.ബിച്ചു എക്സ് മലയിൽ മുഖ്യപ്രഭാഷണം നടത്തും.ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയാകും.വൈകിട്ട് 5ന് തണ്ണീർമുക്കം സദാശിവന്റെ കഥാപ്രസംഗം,7ന് കലാസന്ധ്യ.