ആലപ്പുഴ: ബത്തേരി സർവജന സ്കൂൾ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചിത്രകലാദ്ധ്യാപകനും കാർട്ടൂണിസ്റ്റുമായ രാകേഷ് അൻസേരയും കരകൗശല വിദഗ്ധയും ചിത്രകലാദ്ധ്യാപികയുമായ നർമ്മദാചാന്ദിനിയും ചേർന്ന് കാർട്ടൂൺ-ക്രാഫ്റ്റ് പ്രദർശനം സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 ന് ലളിതകലാ അക്കാദമി ആലപ്പി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം സ്കൂൾ വിദ്യാർത്ഥികളായ നിധീഷ്,നസ്ലിൻ,വൃന്ദ,ആദർശ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ധീരേഷ് അൻസാര അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ വിവേക് വിക്ടർ മുഖ്യാതിഥിയാകും. 26 വരെ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം.