കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 ന് എസ്.എൻ സെൻട്രൽ സ്കൂൾ അഡിറ്റോറിയത്തിൻ നടക്കും.യൂണിയൻ ചെയർമാൻ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിയ്ക്കുമെന്ന് കൺവീനർ പി.പ്രദീപ് ലാൽഅറിയിച്ചു.
രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ് . തുടർന്ന് വോട്ടെണ്ണൽ. ഔദ്യോഗിക പാനലിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്ന വി. ചന്ദ്രദാസിനും സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിയ്ക്കുന്ന പി. പ്രദീപ് ലാലിനും എതിരില്ല. വൈസ് പ്രസിഡന്റ് , രണ്ട് യോഗം ബോർഡ് മെമ്പർമാർ, മൂന്ന് പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്.