ആലപ്പുഴ:മലയാളികളായ മാദ്ധ്യമ പ്രവർത്തകരെ മംഗളൂരുവിൽ അറസ്റ്റ് ചെയ്ത കർണ്ണാടക പൊലീസിന്റെ നടപടിയിൽ
പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പ്രസ് ക്ലബ്ബിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മിനിസിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.
തുടർന്നു നടന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, സെക്രട്ടറി ആർ.രാജേഷ്, സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാനപ്രസിഡന്റ് വി.പ്രതാപചന്ദ്രൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എ.ഷൗക്കത്ത്, ഉണ്ണിക്കൃഷ്ണൻ , വി.ആർ.രാജ്മോഹൻ,രഞ്ജിത്ത്, സിത്താര തുടങ്ങിയവർ സംസാരിച്ചു.