ആലപ്പുഴ : മുല്ലയ്ക്കൽ തെരുവിൽ കഴിഞ്ഞ ദിവസം ടാറ്റുപതിപ്പിച്ച വിദ്യാർത്ഥികളുടെ ശരീരത്തിൽ പൊള്ളലേറ്റ സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫീസറുടെ പ്രത്യേക നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിലവിൽ ടാറ്റു പതിപ്പിക്കൽ നടക്കുന്നില്ലെങ്കിലും അതിനായി സൂക്ഷിച്ചിരുന്ന രാസപദാർഥങ്ങളും ഉപകരണങ്ങളും കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു.ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ഒ.ആർ.വിക്രമൻ, സജി.പി.സാഗർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സത്യജിത്ത്, ടി.വി.ബൈജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.