ആലപ്പുഴ : ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ ഇൗ മാസം പകുതി വരെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളിൽ 55 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,62,000 രൂപ പിഴ ഈടക്കുകയും ചെയ്തു.
പാക്കിംഗ് രജിസ്ട്രേഷൻ ഇല്ലാതെ പാൽ പാക്ക് ചെയ്ത് വിറ്റതിന് ചേർത്തല തങ്കിയിലുള്ള സ്ഥാപനത്തിന് 5000 രൂപ പിഴയിട്ടു. ബില്ലിൽ സ്വർണത്തിന്റെ ശുദ്ധത രേഖപ്പെടുത്താത്തതിന് രണ്ട് ജൂവലറികൾക്കെതിരെ നടപടി സ്വീകരിച്ചു. പറവൂരിലെ നെല്ല് സംഭരണശാലയിൽ ക്യത്യത ഇല്ലാത്ത ത്രാസ് ഉപയോഗിച്ചതിന് 12000 രൂപ പിഴ ഈടാക്കി.