ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ലൈഫ് മിഷൻ കുടുംബങ്ങളുടെ കുടുംബ സംഗമത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ തുടങ്ങിയവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ചെയർപേഴ്‌സണും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. രജിത് കൺവീനറുമായുള്ള സമിതിയാണ് രൂപീകരിച്ചത്.