ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലുള്ളവരുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കുന്നതിന് ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് 'സഫലം' ജനുവരി 18ന് ജില്ല പഞ്ചായത്ത് ഹാളിൽ നടത്തും.എൽ.ആർ.എം കേസുകൾ, സർവേ ,പ്രളയം സംബന്ധമായ അപേക്ഷകൾ, ഭൂമിയുടെ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും അപേക്ഷകളും അദാലത്തിൽ സ്വീകരിച്ച് പരിഹാരം കാണും. വില്ലേജോഫീസുകൾ, അമ്പലപ്പുഴ താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ജനുവരി 10 വൈകിട്ട് അഞ്ചു വരെ പരാതികൾ നൽകാം.