വള്ളികുന്നം: വള്ളികുന്നം അമൃത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും കൊല്ലകടവ് സഞ്ജീവനീ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി​യുടെയും നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ വളളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂളിൽ നടക്കും. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും ക്ലബ്ബ് പ്രസിഡന്റ് എസ്.രാം ശങ്കർ അദ്ധ്യക്ഷത വഹിക്കും.