അമ്പലപ്പുഴ: ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ സമ്മേളനം നാളെ അമ്പലപ്പുഴയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.ശശിധരൻ, സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, ജോയിന്റ് സെക്രട്ടറി ചമ്പക്കുളം രാധാകൃഷ്ണൻ ,കരുമാടി മോഹനൻ, കുസുമം സോമൻ, ജെ.കോമളവല്ലി എന്നിവർ അറിയിച്ചു.രാവിലെ 10.30 ന് ടൗൺ ഹാളിൽ സമ്മേളനം മൂവാറ്റുപുഴ സബ് ജഡ്ജ് വി.ഉദയകുമാർ ഉദ്ഘാടനം ചെയ്യും.കെ.കെ.ശശിധരൻ അധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡന്റ് അഡ്വ: ചെറിയനാട് വിഷയാവതരണം നടത്തും. ദേശീയ ചെയർമാൻ പുന്നക്കൽ നാരായണൻ മനുഷ്യാവകാശ സെമിനാർ ഉദ്ഘാടനം ചെയ്യും. കരുമാടി മോഹനൻ, വി.രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.