ഹരിപ്പാട്: മതത്തെ അടിസ്ഥാനമാക്കി ഇന്ത്യ മഹാരാജ്യത്ത് പൗരത്വത്തിന് അർഹത ഉണ്ടാക്കുന്ന പാർലമെന്റ് പാസാക്കിയ പൗരത്വഭേതഗതി നിയമത്തിൽ പ്രതി​ഷേധിച്ച് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഭാരതീയ ദളിത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ മണികുമാർ അദ്ധ്യക്ഷനായി. എം.എം.ബഷീർ, എം.ആർ ഹരികുമാർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി.ഷുക്കൂർ, എം.ബി.സജി, സുജിത്ത്.എസ്.ചേപ്പാട്, രവിപുരത്ത് രവീന്ദ്രൻ ,വി.രാധാകൃഷ്ണൻ നായർ, കെ. ബി. ഹരികുമാർ ,പി.എസ്.നൈസാം, ആർ. രതീഷ് എന്നിവർ സംസാരിച്ചു.