ഹരിപ്പാട്: പളളിപ്പാട് ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കടകളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് ശേഖരണം ആരംഭിച്ചു. തുടക്കത്തി​ൽ വാർഡിനെ ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ളസ്റ്ററിന്റെയും നേതൃത്വം ഓരോ ജനപ്രതിനിധികൾ ഏറ്റെടുത്ത് ഹരിതകർമ്മ സേനാ അംഗങ്ങൾ, ആശാ വർക്കർമാർ, ജെ.പി.എച്ച്.എൻ മാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ട പ്വാസ്റ്റിക് ശേഖരണം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര കുറുപ്പ് അദ്ധ്യക്ഷനായി. പ്ലാസ്റ്റിക്ക് ശേഖരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോൺതോമസ് ഹരിതകർമ്മ സേന അംഗങ്ങൾക്ക് യൂണി​ഫോം നൽകി നിർവഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ സുജാത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ , അസി സെക്രട്ടറി ബി.ദേവലാൽ, വി.ഓമാർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.