നേതാക്കളെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു
ആലപ്പുഴ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണ പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി. ആർ. ശങ്കർ കോൺഗ്രസ് ഭവനിൽ നിന്ന് പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവർത്തകർ ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഏറെ സമയം റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കെ.സി.വേണുഗോപാൽ ഉൾപ്പെടെ 78 പേരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പ്രതിഷേധ സമരം കെ.സി.വേണുഗോപാൽ ഉദ് ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ്. എം.ലിജു അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, സി.ആർ. ജയപ്രകാശ്, ബി.ബാബുപ്രസാദ്, ജോൺസൺ ഏബ്രഹാം, എം.മുരളി, എ.എ.ഷുക്കൂർ, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി.ശ്രീകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.