ആലപ്പുഴ: മുൻമന്ത്റിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും ആലപ്പുഴ പ്രസ് ക്ലബും അനുശോചിച്ചു.
ഏറെക്കാലമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ഒരാളിനെയാണ് നഷ്ടമായതെന്ന് മുൻ എം.എൽ.എ ഡി.സുഗതൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ ടാക്സ് കൺസൽട്ടന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.