qrf

ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ മുട്ടം മേഖലാ കമ്മറ്റി രൂപീകരണയോഗം നടന്നു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതം പറഞ്ഞു. തുടർന്ന് ചർച്ചയും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കൗൺസിലർ പി.എൻ.അനിൽകുമാർ, രഘുനാഥ്, വനിതാസംഘം പ്രസിഡന്റ്‌ മഹിളാമണി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ, അമൽരാജ് തുടങ്ങിയവർ പങ്കെടുത്തു.