ആലപ്പുഴ:സവാളയുടെ വില കുറയ്ക്കുന്നതിനായി നാസിക്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത സവോള ഉടൻ കേരളത്തിലെത്തിക്കുമെന്ന് മന്ത്റി പി. തിലോത്തമൻ പറഞ്ഞു. ആലപ്പുഴ എസ്.ഡി.വി. സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കാർഷിക വ്യാവസായിക പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
പവലിയന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു.
അഗ്രി സൊസൈ​റ്റി വൈസ് പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ എ.എ. റസാക്ക്, നഗരസഭാംഗം ഐ. ലത, രവി പാലത്തുങ്കൽ, എം.കെ. ഭാസ്‌കര പണിക്കർ, പി.ആർ. ഉണ്ണികൃഷ്ണപിള്ള, പി.എസ്. ഹരിദാസ്, കെ.ജെ. മേഴ്സി എന്നിവർ പ്രസംഗിച്ചു.. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ എസ്.ഡി. കോളജ് മാനേജർ പി. കൃഷ്ണകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.