കുട്ടമ്പേരൂർ: എസ്.എൻ.ഡി.പി യോഗം 68-ാം നമ്പർ കുട്ടമ്പേരൂർ ശാഖയിലെ വിശേഷാൽ പൊതുയോഗം 22ന് ഉച്ചയ്ക്ക് 2ന് ശാഖായോഗ ഹാളിൽ നടക്കും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ്ബാബു അദ്ധ്യക്ഷനാകും. യൂണിയൻ ജോയിന്റ് കൺവീനർ ഡോ.എ.വി.ആനന്ദരാജ് കൺവീനർ ബൈജു അറുകുഴിയിൽ എന്നിവർ സംസാരിക്കും. ശാഖായോഗാംഗങ്ങൾ, യൂത്ത്മൂവ്മെന്റ് വനിതാസംഘം, മൈക്രോയൂണിറ്റ് അംഗങ്ങൾ, ശ്രീവാസ് യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് കെ.എൻ.രാജൻകുറ്റിയിൽ ആക്ടിംഗ് സെക്രട്ടറി കെ.ചെല്ലപ്പൻ എന്നിവർ അറിയിച്ചു.