മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഏഴാമത് സപ്താഹയജ്ഞം 23 മുതൽ 29 വരെ നടക്കും. കലവൂർ സൈലേഷ് യജ്ഞാചാര്യനും തലവടി മധുകുമാർ, ചക്കുളത്ത് മുരുകൻ എന്നിവർ യജ്ഞപൗരാണികരുമാണ്. 22ന് വൈകിട്ട് 6.30ന് ഭദ്രദീപ പ്രതിഷ്ഠ യോഗക്ഷേമസഭ രക്ഷാധികാരി അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിക്കും. അനുഗ്രഹപ്രഭാഷണം സ്വാമി ധർമ്മ ചൈതന്യയും സപ്തസഭയുടെ ഉദ്ഘാടനം ജസ്റ്റിസ് കമാൽ പാഷയും നിർവഹിക്കും. അഖില ഭാരത അയ്യപ്പസംഘം വൈസ് പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാർ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ, ക്ഷേത്രകാര്യദർശി അഡ്വ.കെ.വേണുഗോപാൽ,കെ.പി.നാരായണക്കുറുപ്പ് എന്നിവർ സംസാരിക്കും. വൈകിട്ട 6ന് ഭക്തിഗാനസുധ.
23 മുതൽ 29 വരെ രാവിലെ 7.30 മുതൽ ഭാഗവതപാരായണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് പ്രഭാഷണം എന്നിവ നടക്കും. 23ന് രാത്രി 8ന് ശ്രീദുർഗ്ഗാ പുരസ്കാരം സനാതന മതപാഠശാല അദ്ധ്യക്ഷൻ പ്രവീൺ ശർമ്മയ്ക്ക് ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ നൽകും. രാത്രി 8ന് കുത്തിയോട്ടചുവടും പാട്ടും, 28ന് രാവിലെ 9ന് കുചേലോപാഖ്യായ, 29ന് രാവിലെ 10ന് ശ്രീദുർഗ്ഗാ സാന്ത്വനനിധി ചികിത്സാസഹായ വിതരണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് കെ.മദനേശ്വരൻ,കാര്യദർശി അഡ്വ.കെ.വേണുഗോപാൽ, കെ.പി. നാരായണക്കുറുപ്പ് എന്നിവർ അറിയിച്ചു.