photo

ചേർത്തല: പാണാവള്ളി ശ്രീകണ്‌ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ.യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന ആഡി​റ്റോറിയത്തിന്റെ ശിലാസ്ഥാപനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ മാനേജർ എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മല ശെൽവരാജ്,പ്രദീപ് കൂടയ്ക്കൽ,മേഘ വേണു,ടി.പി.ഉദയകുമാരി,സത്യൻ മാപ്പിളാട്ട്, കെ.എസ്.സീമ ഷൈജു,എ.സൈജു,കെ.കെ.രാജപ്പൻ,ജെ.ഷേർളി,എ.ഡി.വിശ്വനാഥൻ,ബിന്ദു, ബി.ബിനിമോൾ എന്നിവർ സംസാരിച്ചു. എ.കെ.ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ വിനിയോഗിച്ചാണ് ആഡി​റ്റോറിയം നിർമ്മിക്കുന്നത്.