ചേർത്തല:കേരളാ സ്റ്റേറ്റ് സ്‌കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന കാമ്പോരി(സഹവാസക്യാമ്പ്)ജനുവരി രണ്ടുമുതൽ 5വരെ ചേർത്തല ശ്രീനാരായണ കോളേജിൽ നടക്കും.42 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള 3500 വിദ്യാർത്ഥികളും 500 അദ്ധ്യാപകരും പങ്കെടുക്കും.രണ്ടു വർഷത്തിലൊരിക്കൽ കേഡറ്റുകളുടെ പ്രതിനിധികൾ പരിശീലനത്തിലൂടെ നേടിയ അറിവുകൾ പ്രകടമാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
കേഡറ്റുകൾ തന്നെയൊരുക്കുന്ന 375 ടെന്റുകളിലായാണ് ക്യാമ്പ് നടക്കുന്നത്.ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2ന് വൈകിട്ട് 4ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാമ്പോരി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷനാകും.എസ്.എൻ.കോളേജ് പ്രിൻസിപ്പൽ കെ.ബി.മനോജ് മുഖ്യപ്രഭാഷണം നടത്തും.3ന് രാവിലെ 9.30ന് പ്രവർത്തനോദ്ഘാടനം മന്ത്റി ടി.എം.തോമസ് ഐസക്ക് നിർവഹിക്കും.അഭ്യാസ പ്രകടനങ്ങൾ ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ അനുഗ്രഹ പ്രഭാഷണം നടത്തും.
വൈകിട്ട് പയനിയറിംഗ് പ്രോജക്ട് ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്റി സി.രവീന്ദ്രനാഥ് നിർവഹിക്കും.8.30ന് സംഗീതനിശ മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
4ന് രാവിലെ സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.വൈകിട്ട് സമാധാന റാലി ചേർത്തല ഡിവൈ.എസ്.പി എ.ജി.ലാൽ ഫ്ലാഗ് ഓഫ് ചെയ്യും.വൈകിട്ട് ക്യാമ്പ് ഫയർ.5.30ന് സമാപന സമ്മേളനം മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. തിലകരാജ് അദ്ധ്യക്ഷയാകും.കമ്പോരി പത്രിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു പ്രകാശനം ചെയ്യും.വാർത്താ സമ്മേളനത്തിൽ എ.ഇ.ഒ പി.കെ.ശൈലജ,ജനറൽ കൺവീനർ കെ.എം.ചാക്കോ,എം.ഭരതാമ്മാൾ,ആർ.ഹേമലത,വി.എസ്.ഗ്രേസി,കെ.എം.മായ,സാജുതോമസ്,ഡി.ബാബു എന്നിവർ
പങ്കെടുത്തു.