photo

ചേർത്തല:മുഹമ്മ എസ്.എൻ.ഗ്രന്ഥശാലയിൽ നടന്നു വന്ന സി.കെ.ഭാസ്‌കരൻ സ്മാരക നാടകോത്സവം സമാപിച്ചു.സമാപന സമ്മേളനം സിനിമാ താരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു.സി.ബി. ഷാജികുമാർ അദ്ധ്യക്ഷനായി.നടനും,തിരക്കഥാകൃത്തുമായ ജയസോമ എസ്.എൽ.പുരം മുഖ്യ പ്രഭാഷണം നടത്തി. വിപ്ലവ ഗായിക പി.കെ.മേദിനി,ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ,ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.മണിക്കുട്ടൻ,ടി.എസ്.ഉദയകുമാർ,എം.ബി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു