ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയുടെ കീഴിലുള്ള ഗുരുകൃപ മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ മതസൗഹാർദ്ദ ദീപക്കാഴ്ച നടത്തും. വൈകിട്ട് 6.30ന് ക്ഷേത്ര സന്നിധിയിൽ ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ, സിബി ജോർജ്, അബ്ദുൾ ഷഹീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും. യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, വാർഡ് കൗൺസിലർ ബി.മെഹബൂബ്, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി, സംസ്കൃത സർവകലാശാല ഡയറക്ടർ ഡോ.ബിച്ചു എക്സ്.മലയിൽ, വിവേകോദയം വായനശാല പ്രസിഡന്റ് കെ.കെ.സുലൈമാൻ എന്നിവർ മതസൗഹാർദ്ദ സന്ദേശം നൽകും.