ആലപ്പുഴ: പാവപ്പെട്ടവരുമായി പക്ഷം ചേർന്നു ക്രിസ്മസ് ആഘോഷിക്കാൻ സാധിക്കണമെന്ന് നിരണം രൂപത മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ കൂറിലോസ് പറഞ്ഞു. ആലപ്പുഴ വൈ.എം.സിഎ സംഘടിപ്പിച്ച യുണൈറ്റഡ് ക്രിസ്മസ് കരോൾസ് 2019ൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ കേക്കു മുറിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എയുമായി രണ്ടു പതിറ്റാണ്ട് തുടർന്ന സഹകരണത്തിനു ശേഷം വിരമിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിനെ പൊന്നാട അണിയിച്ചും ഓർമ്മഫലകം നൽകിയും ചടങ്ങിൽ ആദരിച്ചു. ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ.പി.കുരിയപ്പൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റിലിജയസ് ഡയറക്ടർ ഡോ.പി.ഡി.കോശി സംസാരിച്ചു. സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരി അലക്‌സ് പി. ഉമ്മൻ, പുത്തനങ്ങാടി സെന്റ് ജോർജ് ചർച്ച് വികാരി ഫാ.തോമസുകുട്ടി താന്നിയത്ത് എന്നിവർ പ്രാരംഭ, സമാപന പ്രാർത്ഥനകൾ നടത്തി. ജനറൽ സെക്രട്ടറി മോഹൻ ജോർജ്, ഡയറക്ടർ റോണി മാത്യു, ഡോ.ബിച്ചു എക്‌സ്. മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.