ph

കായംകുളം: കായംകുളത്തെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്ന രംഗങ്ങൾ.

ആലപ്പുഴ ഡി.എം.ഒ നിയോഗിച്ച സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം നടത്തുന്ന കുടുംബശ്രീ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി നോട്ടീസ് നൽകി. നഗരത്തിലെ 5 ഹോട്ടലുകൾ സംഘം പരിശോധിച്ചു. പരിശോധനയ്ക്ക് ജില്ലാ പ്രോഗ്രാം ഓഫീസർ അനിൽകുമാർ, ദിലീപ് ഖാൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇ.വി. പ്രമോദ്, ശ്യാം കുമാർ എന്നിവർ നേതൃത്വം നൽകി.