sbi

പൂച്ചാക്കൽ: പൂച്ചാക്കലിൽ എ.ടി.എം കൗണ്ടറുകൾ നിരന്തരം പണിമുടക്കുന്നത് ഇടപാടുകാർക്ക് തലവേദനയാവുന്നു. എസ്.ബി.ഐയുടെ രണ്ടും ഫെഡറൽ ബാങ്കിന്റെയും ഗ്രാമീൺ ബാങ്കിന്റെയും ഓരോ കൗണ്ടറുകളുമാണ് പൂച്ചാക്കലിൽ ഉള്ളത്. പെട്രോൾ പമ്പിലെ എസ്.ബി.ഐ എ.ടി.എം പ്രവർത്തനം നിലച്ചിട്ട് ആഴ്ചകളായി. ബാങ്കിന് സമീപം സ്ഥാപിച്ചിട്ടുള്ള കൗണ്ടറും പ്രവർത്തിക്കുന്നില്ലെന്നത് ഇരട്ടി ബുദ്ധിമുട്ടായി.