അരൂർ: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി കരുണാകര ഗുരുവിന്റെ ജന്മസ്ഥലമായ ചന്തിരൂരിൽ നിർമ്മിക്കുന്ന ജന്മഗൃഹ സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11. 30 ന് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി നിര്‍വഹിക്കും. ഏഴ് ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി വ്യത്യസ്ത വാസ്തുശില്പ ശൈലികളെ സമന്വയിപ്പിച്ചു 75000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ആത്മീയ സൗധത്തിന് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 ന് ചേരുന്ന സാംസ്ക്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.എ. എം. ആരിഫ് എം.പി. അദ്ധ്യക്ഷത വഹിക്കും.കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഷാനിമോൾ ഉസ്മാന്‍ എം.എൽ.എ. സഹായ വിതരണം നടത്തും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, തുറവൂർ മരിയപുരം പള്ളി വികാരി റവ. ഫാദർ ജിബിൻ നെറോണ, അർത്തുങ്കൽ സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാദർ ക്രിസ്റ്റഫർ എം. അർത്ഥശ്ശേരി, തങ്കി സെന്റ്‌മേരീസ് ഫെറോന ചർച്ച് വികാരി റവ. ഫാദർ ടോമി പനക്കൽ, ഇമാം ഹസൻ, ഡി.സി.സി. പ്രസിഡന്റ് എം. ലിജു കെ.പി.സി.സി അംഗം ഷാജി മോഹൻ, ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചൽ, മധുപാൽ, ഛായാഗ്രാഹകൻ എസ്. കുമാർ തുടങ്ങിയവർ പങ്കെടുക്കും.