fghhyt

ഹരിപ്പാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയെ മംഗലാപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് ദേശീയപാത ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം നടന്ന ഉപരോധസമരത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, യു.ദിലീപ്, സി.വി.രാജീവ്, ഡി.അനീഷ്, ഒ.എ.ഗഫൂർ, ജോമോൻ കുളഞ്ഞി കൊമ്പിൽ, പി.മുരളീകുമാർ, ടി.കെ അനിരുദ്ധൻ, വടക്കടം സുകുമാരൻ, വി.എം പ്രമോദ്, ജി.സിനു, സാജൻ പി.കോശി, ആർ.അദ്വൈത്, ബിജോ ബാബു, മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.