ചേർത്തല: എസ്.എൻ.ഡി.പി യോഗം മുഹമ്മ കണിയകുളങ്ങര 504-ാം നമ്പർ ശാഖയിലെ വിശ്വധർമ്മ ക്ഷേത്ര സമർപ്പണം ഇന്ന് നടക്കും. രാവിലെ 10.20ന് ശിവബോധാനന്ദ സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കും. 11.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര സമർപ്പണം നിർവഹിക്കും.
തുടർന്ന് നടക്കുന്ന സമർപ്പണ സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.എസ്.കുശലകുമാർ അദ്ധ്യക്ഷത വഹിക്കും. കാണിക്ക വഞ്ചി സമർപ്പണം യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമനും ക്ഷേത്ര ഗോപുര സമർപ്പണം യൂണിയൻ സെക്രട്ടറി കെ.കെ.മഹേശനും കൊടിമര സമർപ്പണം യോഗം കൗൺസിലർ പി.എസ്.എൻ.ബാബുവും നിർവഹിക്കും.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തും.പ്രാർത്ഥനാ മന്ദിരത്തിന്റെ ശിലാസ്ഥാപനം വി.അരുൾദാസ് കാട്ടിപ്പറമ്പിലും നിർവഹിക്കും.
ഇന്നലെ നടന്ന താഴികക്കുട പ്രതിഷ്ഠ ചടങ്ങുകൾക്ക് ആര്യക്കര ഭഗവതിവിലാസം മേൽശാന്തി ബിജു മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്നു നടന്ന അനുമോദന സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ഉദ്ഘാടനം ചെയ്തു. പി.എം.രഘുവരൻ പുളിക്കൽ അദ്ധ്യക്ഷനായി. കൺവീനർ കെ.ആർ. അനിൽ കുമാർ സൗപർണ്ണിക സ്വാഗതം പറഞ്ഞു ഉദയൻ,മഞ്ജു ഉദയൻ,അശോകൻ കടക്കരപള്ളി,ബെന്നി ആർ.പണിക്കർ ഇരിങ്ങാലക്കുട,കെ.എസ്.ലാലിമോൻ വരയിടം,പി.വി.സതീശൻ പൊക്കലെവെളി,ചേർത്തല ഷാജി, ഇ.ടി. രമണൻ,സി.വി.ബിജു,പി.പ്രേമാനന്ദൻ,ഡി.ബാബു,ഡി.പൊന്നപ്പൻ,ടി.കെ.രഞ്ജൻ തൈവെളി,വി.രാജീവ് എന്നിവർ സംസാരിച്ചു.