മാവേലിക്കര: ഇറവൻകര ആനന്ദേശ്വരത്ത് ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയഞ്ജം ഇന്ന് മുതൽ 28വരെ നടക്കും. പൂവണ്ണാൽ ബാബുവാണ് യജ്ഞാചാര്യൻ. ക്ഷേത്ര മേൽശാന്തി പ്രദീപ്‌ നമ്പൂതിരി യജ്ഞഹോതാവാണ്‌. ദിവസവും ഗണപതിഹവനം, സമൂഹ ഗണപതി പ്രാർത്ഥന, അഷ്ടോത്തര മന്ത്രജപം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. ഇന്ന് രാവിലെ 7ന് ഭദ്രദീപ പ്രോജ്വലനം. 23ന് വൈകിട്ട് 5ന് മഹാനൃസിംഹ സമൂഹാർച്ചന. 24ന് ഉച്ചയ്ക്ക് 11ന് തൊട്ടിൽ സേവ, തുടർന്ന് ഉണ്ണിയൂട്ട്. 25ന് രാവിലെ 10ന് കാർത്ത്യായനിപൂജ, 11ന് ഗോവിന്ദപട്ടാഭിഷേകം, 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 26ന് രാവിലെ 11ന് രുഗ്മിണി സ്വയംവരം, അഷ്ടലക്ഷ്മീപൂജ, 5ന് സർവ്വകാര്യസിദ്ധിപൂജ. 27ന് കുചേലഗതി, 5ന് നാരങ്ങാവിളക്കുപൂജ. 28ന് രാവിലെ 8ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 3.30ന് അവഭ്രതസ്നാന ഘോഷയാത്ര എന്നിവ ഉണ്ടാകും.