ഹരിപ്പാട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരെ ജയിലിലടച്ച സർക്കാർ നടപടിക്കെതിരെ കെ.എസ്.യു പ്രവർത്തകർ മുഖ്യധാരാ ദിനപത്രങ്ങളുമായി ഹരിപ്പാട് നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം യോഗത്തോടെ സമാപിച്ചു.