ഹരിപ്പാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആറാട്ടുപുഴയിൽ ജീലത്തുൽ മുഹമ്മദിയ്യ സംഘം മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ആറാട്ടുപുഴ വടക്കേ ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച റാലി ആറാട്ടുപുഴ ബസ്സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനത്തിൽ നാസർ മുസ്‌ലിയാർ പുന്നപ്ര മുഖ്യ പ്രഭാഷണം നടത്തി. മഹൽ വൈസ് പ്രസിഡന്റ് എ.എം ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.മുഹമ്മദ്‌ കുഞ്ഞ്, മുഹമ്മദ്‌ സ്വാലിഹ് മദനി, അബ്ദുൽ ജലീൽ അഹ്സനി, കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുട്ടൻ എന്നിവർ സംസാരിച്ചു.