മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷയുടെ ഭാഗമായുള്ള മഹാഭാരത പ്രദർശന നഗരിയിൽ നടക്കുന്ന പുസ്തകോത്സവം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്‌ഘാടനം ചെയ്തു. എക്സിബിഷൻ ജനറൽ കൺവീനർ പി.രാജു അദ്ധ്യക്ഷനായി. ബുക്ക് സ്റ്റാൾ കമ്മിറ്റി ചെയർമാൻ ഡോ. കെ.പി.മധുസൂദനൻ പിള്ള, കൺവീനർ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഡോ.ഹേമന്ത് അരവിന്ദന്റെ കൃഷ്ണവർണ്ണങ്ങൾ കവിതാ സമാഹാരത്തിന്റെ പ്രകാശനവും ശരത് ചന്ദ്രവർമ്മ നിർവഹിച്ചു.
സാംസ്കാരിക സദസ് മാവേലിക്കര നഗരസഭ അദ്ധ്യക്ഷയുമായ ലീല അഭിലാഷ് ഉദ്‌ഘാടനം ചെയ്തു. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം, 11.30ന് കലശം എഴുന്നള്ളത്ത് തുടർന്ന് കലശാഭിഷേകം, വൈകിട്ട് 5.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സദസിന്റെ ഉദ്ഘാടനം ഫോക് ലാൻഡ് അക്കാഡമി ചെയർമാൻ ജയരാജ് നിർവ്വഹിക്കും. 'മഹാഭാരത സ്വാധീനം സംസ്‌കൃത സാഹിത്യത്തിൽ' എന്ന വിഷയത്തിൽ ഡോ.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 7.30ന് കോൽക്കളി, ചരടുപിന്നിക്കളി, 8.15ന് പാലക്കാട് പൈതൃകം അവതരിപ്പിക്കുന്ന പൂതനും തിറയും