മാവേലിക്കര- ചെട്ടികുളങ്ങര ഈരേഴ വടക്ക് തുണ്ടത്തിൽ മാധവൻ (86) നിര്യാതനായി. ജനതാദൾ എസ് മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഈരേഴ വടക്ക് ഹൈന്ദവ കരയോഗം പ്രസിഡന്റ്, ഈരേഴ വടക്ക് എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ചെല്ലമ്മ. മക്കൾ:പ്രകാശ് (റിട്ട.അധ്യാപകൻ, പി.പി.റ്റി.എം.വൈ എച്ച്.എസ്സ്.എസ്, വേങ്ങര, മലപ്പുറം), പ്രസന്ന (റിട്ട.അധ്യാപിക, എസ്.എൻ യു.പി.എസ്സ് കടവുർ), അഡ്വ.എം.പ്രസാദ് (മാവേലിക്കര കോടതി). മരുമക്കൾ-
ജയലത (ഗവ.ഹയർ സെക്കന്ററി സ്കൂൾ, തൃശൂർ), രാജപ്പൻ, ബിന്ദു (അധ്യാപിക, എസ്.എൻ യു.പി.എസ്സ്, കടവൂർ). സഞ്ചയനം 25ന് രാവിലെ 9ന്.