ചേർത്തല: സമഗ്ര ശിക്ഷ ബി.ആർ.സി ചേർത്തല ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ദിനാഘോഷം നടത്തി. സ്‌നേഹക്കൂട്ടം 2019 എന്ന പേരിൽ നടന്ന പരിപാടി ചേർത്തല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ഭാസി ഉദ്ഘാടനം ചെയ്തു. ഓട്ടിസം സെന്ററിലെ 54 കുട്ടികളും രക്ഷിതാക്കളുമാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്. കൗൺസിലർ ഡി.ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.കെ.ശൈലജ ക്രിസ്മസ് സന്ദേശം നൽകി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡി.എം.രജനീഷ്, ഉണ്ണിക്കൃഷ്ണൻ,അജിത്ത് വി.നായർ,ജിത്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി.പി.ഒ ഷാജി മഞ്ജരി സ്വാഗതവും പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ് നന്ദിയും പറഞ്ഞു.