photo
പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കണ്ണൻ

ചേർത്തല: സി.പി.ഐ കളവംകോടം സൗത്ത് ബ്രാഞ്ച് കമ്മി​റ്റിയംഗം, കളവംകോടം കുടൂരത്തിൽ ത്യാഗരാജന്റെ മകൻ കണ്ണനെ (32) ഗുണ്ടാ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിനു കിഴക്കുവശത്താണ് സംഭവം. വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് കണ്ണൻ പൊലീസിന് മൊഴി നൽകി. തലയ്ക്ക് പരിക്കേ​റ്റ കണ്ണനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല പൊലീസ് കേസെടുത്തു.