ചാരുംമൂട്: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം ഇട്ട സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശുപാർശ. സി.പി.എം പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിക്കെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം ചേർന്ന ചാരുംമൂട് ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ച മുമ്പാണ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം ഇട്ടത്. വിവാദമായതോടെ ഇദ്ദേഹം പാർട്ടിയിൽ നിന്ന് അവധിയെടുത്തു. തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.