കറ്റാനം: ബൈക്കിലെത്തിയ സംഘങ്ങൾ തമ്മിൽ നടന്ന കത്തിക്കുത്തിൽ മൂന്നു പേർക്ക് പരിക്ക്. കട്ടച്ചിറ സ്വദേശികളായ സതീഷ് ചന്ദ്രൻ (42), സജീന്ദ്രൻ (40), ഉദയകുമാർ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭരണിക്കാവ് നാമ്പുകുളങ്ങരയിൽ കഴിഞ്ഞ ദിവസം രാത്രി 10ഓടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘങ്ങൾ തമ്മിൽ മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും ഇവർ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.