എടത്വ: തലവടി നീരേറ്റുപുറം കാരിക്കുഴി നൂറുപറയിൽ ദേവസ്യ ചെറിയാന്റെ (കുഞ്ഞ്-62) മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി.
നീരേറ്റുപുറം ഏലിമഠത്തിൽ പുത്തൻ പുരയ്ക്കൽ കുളിക്കടവിനു സമീപം ആണ് മൃതദേഹം കണ്ടത്. കേടായ കാർ നന്നാക്കാൻ ശനിയാഴ്ച നാരകത്രമുട്ടിലുള്ള വർക്ക് ഷോപ്പിലേക്ക് ഡ്രൈവറുമായി പോയതായിരുന്നു. രാത്രിയിൽ തിരികെ വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ. അമ്മുക്കുട്ടി. മക്കൾ: സൂസൻ, ബെന്നി. മരുമക്കൾ: ബിനോയ് ജോർജ്, നിഷ ബെന്നി.