ഹരിപ്പാട്: പൗരത്വ ഭേഗദതി ബിൽ നടപ്പാക്കി രാജ്യത്തെ വീണ്ടും മത വിഭാഗങ്ങളുടെ പേരിൽ കീറി മുറിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സി ഹരിപ്പാട് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ് പി.ജി.ശാന്തകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, അഡ്വ.സി.ആർ.മഹേഷ്, എം.എം.ബഷീർ, കെ.എം.രാജു, ജോൺ തോമസ്, എം.കെ.വിജയൻ, എ.കെ.രാജൻ, പി.മുകുന്ദൻ, എം.ആർ.ഹരികുമാർ, എസ്.വിനോദ്കുമാർ, എസ്.രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.