ചേർത്തല:എറണാകുളത്ത് ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച് ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഇടപ്പള്ളി സ്വദേശി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചേർത്തല വയലാർ ഐ.ടി.ഐയിലെ വിദ്യാർത്ഥിയും കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ ബ്രാഹ്മണവെളിയിൽ മോഹൻലാലിന്റെ മകനുമായ ഹരിലാൽ (20) ആണ് മരിച്ചത്. സുഹൃത്ത് ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം താമസിക്കുന്ന അജ്മൽ (21) ഗുരുതര പരിക്കോടെ അമൃത ആശുപത്രിയിൽ ചകിത്സയിലാണ്. കഴിഞ്ഞ 20ന് രാത്രി എറണാകുളം പൂക്കാട്ടുപടി എ.ഇ.എസ് കോളേജിന് സമീപമായിരുന്നു അപകടം. ഹരിലാലിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്:ശ്യാമള.സഹോദരൻ:മനുലാൽ.സഞ്ചയനം 26ന് രാവിലെ 11.30ന്.