tv-r

അരുർ: മതാതീതമായ ആത്മീയതയിലൂടെ ലോകത്തിന് പുതുവെളിച്ചം നൽകിയ മഹാഗുരുവായിരുന്നു കരുണാകരഗുരുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവജ്യോതി കരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയ ശിലാസ്ഥാപനത്തോടനുബന്ധിച്ചു ചന്തിരൂരിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതര ചിന്തകളെ ഉയർത്തിപ്പിടിച്ചു കൊണ്ട് എല്ലാവർക്കും വന്നു ചേരാനുള്ള ഇടമായി മാറിയതാണ് ശാന്തിഗിരി ആശ്രമത്തിന്റെ പ്രത്യേകത. മനുഷ്യമനസുകൾക്ക് ശാന്തിയും സമാധാനവും നൽകുന്നതോടൊപ്പം ആശ്രമത്തിന്റെ മഹത്തായ പ്രവർത്തന പരിപാടികൾ ലോകമെങ്ങും വ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.എ.എം.ആരിഫ് എം.പി.അദ്ധ്യക്ഷനായി. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.ഷാനിമോൾ ഉസ്മാൻ സഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, നടനും എഴുത്തുകാരനുമായ മധുപാൽ, ഡി.സി.സി പ്രസിഡന്റ് എം ലിജു, ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് വെളളിയാംകുളം പരമേശ്വരൻ, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, അരൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, പി.ജി.രവീന്ദ്രൻ, എൻ.കെ.അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.