കുമാരപുരം: കവറാട്ട് ശ്രീമഹാദേവക്ഷേത്രത്തിലെ നടപ്പന്തൽ സമർപ്പണം നാളെ
വൈകിട്ട് 5.30ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. കവറാട്ട് ദേവസ്വം പ്രസിഡന്റ് ഡി. രാജൻ അദ്ധ്യക്ഷത വഹിക്കും. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണവും ശില്പികളെ ആദരിക്കലും നടത്തും. എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി.മന്മഥൻ അനുഗ്രഹപ്രഭാഷണം നടത്തും. എം.സത്യപാലൻ, എ.കെ.രാജൻ, ടി.മുരളി, എൽ.തങ്കമ്മാൾ, ഡോ.ബി. സുരേഷ് കുമാർ,സി.സുഭാഷ്, പൂപ്പള്ളി മുരളി, ജെ.സുരേന്ദ്രൻ, പി.എൻ.പ്രഭാകരൻ,അജീഷ് ലക്ഷ്മണൻ, എസ്.സുഭാഷ്, സി.എസ്.ബിനു, എസ്.ശശികുമാർ,കെ.ദാമോദരൻ,ബിനോദ് സി. പൊടിക്കളം, കെ.മണിയൻ,ജി.വിജയൻ,പി.അജി, കെ.കൃഷ്ണൻകുട്ടി, കാർത്തികേയൻ,പുരുഷൻ എന്നിവർ സംസാരിക്കും. കവറാട്ട് ദേവസ്വം സെക്രട്ടറി എസ്. ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.തമ്പി നന്ദിയും പറയും.